Saturday, September 14, 2013

Loka samastha sukhino Bhavanthu [108]

അഞ്ജന ശ്രീധരാ ചാരുമൂര്ത്തേ, കൃഷ്ണാ
അഞ്ജലി കൂപ്പി വണങ്ങിടുന്നേന്

ആനന്ദലങ്കാര വാസുദേവാ, കൃഷ്ണാ
ആദങ്കമെല്ലാം അകറ്റീടേണം.

...
ഇന്ദിര നാഥ ജഗന്നിവാസ, കൃഷ്ണാ
ഇന്നെന്റെ മുന്പില്വിളങ്ങീടേണം.

ഈരേഴുലകിന്നും ഏകനാഥ, കൃഷ്ണാ
ഈരഞ്ചു ദിക്കും നിറഞ്ഞ രൂപാ.

ഉണ്ണി ഗോപാല കമലനേത്രാ, കൃഷ്ണാ
ഉള്ളില്നീ വന്നു വസിച്ചീടേണം.

ഊഴിയില്വന്നു പിറന്ന ബാലാ, കൃഷ്ണാ
ഊനം കൂടാതെ തുണച്ചീടേണം

എന്നുള്ളിലുള്ളൊരു താപമെല്ലാം കൃഷ്ണാ
എന്നുണ്ണീക്കൃഷ്ണാ ശമിപ്പിക്കേണം!

ഏടലര്ബാണനു തുല്യമൂര്ത്തേ, കൃഷ്ണാ
ഏറിയ മോദേന കൈ തൊഴുന്നേന്

ഐഹികമായ സുഖത്തിലഹോ, കൃഷ്ണാ
അയ്യോ, എനിക്കൊരു മോഹമില്ലേ

ഒട്ടല്ല കൌതുകം അന്തരംഗേ, കൃഷ്ണാ
ഓമല്ത്തിരുമേനി ഭംഗി കാണാന്

ഓടക്കുഴല്വിളി മേളമോടേ കൃഷ്ണാ
ഓടി വരികെന്റെ ഗോപബാലാ

ഔദാര്യ കോമള കേളിശീലാ കൃഷ്ണാ
ഔപമ്യമില്ലാ ഗുണങ്ങള്ക്കേതും.

അംബുജലോചന നിന്പാദ പങ്കജം
അന്പോടു ഞാനിതാ കുമ്പിടുന്നേന്

അത്യന്ത സുന്ദര നന്ദ സൂനോ കൃഷ്ണാ
അത്തല്കളഞ്ഞെന്നെ പാലിക്കേണം

കൃഷ്ണാ മുകില്വര്ണാ, വൃഷ്ണികുലേശ്വരാ
കൃഷ്ണാംബുജേ കൃഷ്ണാ കൈ തൊഴുന്നേന്‍!

കൃഷ്ണാ ഹരേ ജയാ, കൃഷ്ണാ ഹരേ ജയാ,
കൃഷ്ണാ ഹരേ ജയാ, കൃഷ്ണാ ഹരേ!
നരനായിങ്ങനെ ജനിച്ചു ഭൂമിയില്
നരകവാരിധി നടുവില്ഞാന്
നരകത്തില്നിന്നും കരകേറ്റീടേണം
തിരുവൈക്കം വാഴും ശിവശംഭോ

ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ

മരണകാലത്തെ ഭയത്തെ ചിന്തിച്ചാല്
മതിമറന്നുപോം മനമെല്ലാം
മനതാരില്വന്നു വിളയാടീടേണം
തിരുവൈക്കം വാഴും ശിവശംഭോ

ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ

ശിവശിവാ ഒന്നും പറയാവതല്ല
മഹമായ തന്റെ വികൃതികള്
മഹമായ നീക്കീട്ടരുളേണം നാഥാ
തിരുവൈക്കം വാഴും ശിവശംഭോ

ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ

വലിയൊരു കാട്ടിലകപ്പെട്ടു ഞാനും
വഴിയും കാണാതെ ഉഴലുമ്പോള്
വഴിയില്നേര്വഴി അരുളേണം നാഥാ
തിരുവൈക്കം വാഴും ശിവശംഭോ

ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ

എളുപ്പമായുള്ള വഴിയെ ചെല്ലുമ്പോള്
ഇടയ്ക്കിടെയാറു പടിയുണ്ട്
പടിയാറും കടന്നവിടെചെല്ലുമ്പോള്
ശിവനെ കാണാകും ശിവ ശംഭോ!

ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ